രാജ്യത്ത് ദിനം പ്രതിയു ള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ ട്രോളിലൂടെ പ്രതികരിച്ച് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. ‘ധൂം 4 പെട്രോള്‍ വില വര്‍ധന സമയത്ത്’ എന്ന് പറഞ്ഞ് അഭിഷേക് ബച്ചനും ഹൃതിക്ക് റോഷനും സൈക്കിളില്‍ പോകുന്ന ഫില്‍റ്റര്‍ കോപ്പിയുടെ ട്രോള്‍ ഫോട്ടോയാണ് വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ധൂം മച്ചാലേ…’എന്ന ഹിറ്റ് ഗാനവും ട്രോളിന് അടിക്കുറുപ്പായി വിനീത് ശ്രീനിവാസന്‍ നല്‍കിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ധൂമിന്‍റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്ന തരത്തിലുള്ള ട്രോളാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചത്.

വിനീത് ശ്രീനിവാസന്‍റെ ട്രോളിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ നടന്‍ ബിനീഷ് ബാസ്റ്റിനും ഇന്ധനവിലയെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞ 44 ദിവസത്തിനുളളില്‍ തുടര്‍ച്ചയായി 25 തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത്.
















