നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ പരാജയത്തിൽ ഹൈക്കോടതിയില്‍ ഹർജി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹർജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും.സുവേന്ദു അധികാരിയെ വിജയത്തിന് പിന്നാലെയാണ് ഹർജി നൽകിയത്.വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിച്ചത്. വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു.
















