രാജ്യത്ത് കോവിഡ് വാക്സിനേഷനിൽ രണ്ടാം സ്ഥാനത്ത് മാഹി. കോവിൻ സൈറ്റിലെ ജൂൺ ആദ്യവാരത്തിലെ കണക്ക് പ്രകാരമാണ് മാഹി അപൂർവ നേട്ടം സ്വന്റിഹമാസ്വന്തമാക്കിയത് ക്കിയത് . ആദ്യ സ്ഥാനം സൗത്ത് ഡൽഹിക്കാണ്. പ്ര ദേശത്തെ 90 ശതമാനത്തിലേറെ പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ മുൻകൈയെടുത്താണ് വാക്സിനേഷൻ ത്വരിത ഗതിയിലാക്കിയത്. മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറച്ചുകൊണ്ടുവരാനും സാധിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 19 പോസിറ്റിവ് കേസുകൾ മാത്രമാണ് മേഖലയിൽ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത് 89 പേരാണ്. ആറുശതമാനമാണ് രോഗവ്യാപന നിരക്ക്. ഒമ്പത് ചരുരശ്ര കിലോ മീറ്ററിനുള്ളിലായി 45,000 ജനങ്ങളാണ് മാഹിയിലുള്ളത്. 30 അംഗ വ്യത്യസ്ത സംഘത്തെ രൂപവത്കരിച്ചാണ് മാഹി അഡ്മിനിസ്ട്രേറ്റർ വാക്സിനേഷനുള്ള ആദ്യഘട്ടം തുടങ്ങിയത്.
















