സണ്‍ ഓഫ് ഇന്ത്യ എന്ന സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി . താരങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. മോഹൻ ബാബുവാണ് സണ്‍ ഓഫ് ഇന്ത്യ എന്ന സിനിമയിലെ നായകൻ. ശ്രീരാമസ്‍തുതിയാണ് ഇളയരാജയുടെ സംഗീതത്തില്‍ സിനിമയ്‍ക്കായി സ്വീകരിച്ചിരിക്കുന്നത്. ജയ ജയ മഹാവീര എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ നമ്പ്യാരാണ്. ഡയമണ്ട് രത്‍ന ബാബുവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മോഹൻ ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
















