കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.രാഹുലിന്റെ അറിവിന് മുന്നിൽ അരിസ്റ്റോട്ടിലും ആര്യഭടനും വരെ തലകുനിച്ചുപോകുമെന്നായിരുന്നു ഹർഷവർധന്റെ പരിഹാസം. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം വില പോകില്ലെന്നും ഹർഷവർധൻ ട്വീറ്റ് ചെയ്തു.
‘ജനങ്ങള്‍ക്കു കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ നല്‍കുന്നതു തമ്മിലുള്ള അന്തരം കൂട്ടാനുള്ള തീരുമാനം ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കി സുതാര്യമായ രീതിയിലാണ് എടുത്തത്. ഡേറ്റ വിലയിരുത്തുന്നതിന് ഇന്ത്യയ്ക്കു ശക്തമായ സംവിധാനമുണ്ട്. ഇത്തരമൊരു സുപ്രധാന വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്’ – ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു.
















