പാരിസ്: കോവിഡ് ബാധ കുറയുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിണമെന്ന നിബന്ധന അവസാനിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന വ്യാഴാഴ്ച(ജൂണ്‍ 17) അവസാനിക്കുമെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സ് അറിയിച്ചു.
ജൂണ്‍ ഇരുപതോടെ കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കും. മുന്‍പ് തീരുമാനിച്ചതില്‍നിന്ന് വ്യത്യസ്തമായി പത്തുദിവസം നേരത്തെയാണ് കോവിഡ് കര്‍ഫ്യൂ പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആള്‍ക്കൂട്ടങ്ങള്‍ ഉള്ളയിടങ്ങളിലും സ്റ്റേഡിയങ്ങളിലും മാസ്‌ക് ധരിക്കുന്നത് തുടരണം.
ഫ്രാന്‍സിലെ ശരാശരി പ്രതിദിന കേസുകള്‍ ചൊവ്വാഴ്ച 3,200 ആയി കുറഞ്ഞിട്ടുണ്ട്.
















