ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.37 ലക്ഷമായി ഉയർന്നു.
ബ്രസീലിൽ 88,000ത്തിലധികം പേർക്കാണ് രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.മരണസംഖ്യ 4.91 ലക്ഷമായി ഉയർന്നു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതകുറയുന്നു. തുടർച്ചയായ എട്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ് പ്രതിദിന കേസുകളുടെ എണ്ണം. ഇന്നലെ 60,471 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ മാസം ഏഴിന് 4.14 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. മാർച്ച് 31 ന് ശേഷമുള്ള പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറ്റവും താഴ്ന്ന നിരക്കാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3.45 ശതമാനമാണ്.
















