ഡൽഹിയിൽ വയോധികയെ കുത്തി കൊലപ്പെടുത്തി. 20 തവണയാണ് 62 കാരിയായ സ്ത്രീക്ക് കുത്തേറ്റത്. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴുത്തില്‍ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആഴത്തില്‍ പരിക്കേല്‍പ്പിച്ചിരുന്നു. ഇരുപതോളം തവണ കുത്തേറ്റ പാടുകളും ശരീരത്തിലുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവര്‍ മരിച്ചിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ പ്രിയങ്ക കശ്യപ് പറഞ്ഞു.
സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. വീടിന് സമീപത്തുള്ള സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
















