ജമ്മു കാശ്മീരിൽ നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.ബുദ്ഗാം ജില്ലയിലാണ് സംഭവം.വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുലി പിടിയിലായത്.ഓംപോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന നാലുവയസുകാരി അദാ ഷകിലിനെ ജൂൺ മൂന്നിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രദേശത്തെ വനമേഖലയിൽ നിന്ന് പുലിയുടെ കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
















