വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ.ആകാശ് ദീപ് എന്നയാളാണ് പിടിയിലായത് .ഇന്ന് പുലർച്ചെ 7.45നാണ് ഡൽഹിയിൽ നിന്ന് പാറ്റ്നയിലേക്ക് പോകുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിനു ലഭിച്ചത്. ഇതിനു പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 52 യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. ശേഷം നടത്തിയ അന്വേഷണത്തിലാണ് 22കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
















