മിൽഖാ സിങ്ങിന്റെ ഭാര്യ നിർമൽ കൗർ (85) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെയായിരുന്നു അന്ത്യം.നിർമൽ കൗറിന്റെ കുടുംബമാണ് മരണ വാർത്ത അറിയിച്ചത്. നിർമലിനെ ശനിയാഴ്ച ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.ഇതിനിടെ ന്യുമോണിയ ബാധിക്കുകയും ചെയ്തു.ഇന്ത്യൻ വനിതാ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പഞ്ചാബ് ഗവൺമെന്റിന്റെ മുൻ സ്പോർട്സ് ഫോർ വുമൺ ഡയറക്ടറുമാണ് നിർമൽ.
മിൽഖ സിംഗും കോവിഡ് ബാധിതനാണ്. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിലും 400 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ ഏക അത്ലറ്റാണ് മിൽഖാ സിങ്ങ്.
















