കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറഞ്ഞു.
സമൂഹത്തിന്‍റെ ഉന്നമിനത്തിനുവേണ്ടി പ്രവർത്തിച്ചയാളാണ് വിജയ്. കോവിഡ് മഹാമാരിയിലും കഷ്ടപ്പെടുന്നവർക്കുവേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുകയായിരുന്നു. സിനിമാരംഗത്തെ പ്രമുഖർ വിജയിന്‍റെ കുടുബാംഗങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്. നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
















