ആവശ്യമായ ചേരുവകള്‍
1. എല്ലില്ലാത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്- ഒരു കിലോ
2. കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
3. സവാള ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
ഗരം മസാല- മൂന്ന് ടീസ്പൂണ്‍
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കറുകപ്പട്ട- മൂന്നെണ്ണം
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
മല്ലിയില- രണ്ട് തണ്ട്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
4. തക്കാളി മിക്സിയിലടിച്ചത്- മൂന്നെണ്ണം
അണ്ടിപരിപ്പ് അരച്ചത്- നാലെണ്ണം
തേങ്ങാപ്പാല്‍- ഒരു കപ്പ്
തയാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വാര്‍ന്ന ശേഷം രണ്ടാമത്തെ ചേരുവകള്‍ പുരട്ടി അല്പസമയം മാറ്റിവെക്കുക. എണ്ണ ചൂടാക്കിയ ശേഷം ഇതിലേക്ക് ചിക്കന്‍ കഷണങ്ങളിട്ട് ചെറുതായി മൊരിച്ചെടുക്കുക. ഇത് മാറ്റിവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള വാട്ടുക.
ഇതിലേക്ക് രണ്ടാമത്തെ ചേരുവകളെല്ലാം ചേര്‍ത്തിളക്കുക. ഇതിലേക്ക് അടിച്ചുവെച്ച തക്കാളി, അണ്ടിപ്പരിപ്പ് അരച്ചത്, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് പൊരിച്ചുവെച്ച ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കി മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. വെന്ത ശേഷം ചൂടോടെ വിളമ്പാം.