ചൈനയിൽ വാതക പൈപ്പ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിക്കുകയും 138 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹുബെ പ്രവിശ്യയിലെ ഷാങ്‌വാൻ ജില്ലയിലെ ഷിയാൻ നഗരത്തിൽ സ്‌ഫോടനം നടന്നത്.അപകടത്തെത്തുടർന്ന് 150ലധികം പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ 37 പേരുടെ നില ഗുരുതരമാണ്.
സ്ഥലത്ത് പ്രഭാത ഭക്ഷണം കഴിക്കാനും പലചരക്ക് സാധനങ്ങൾ വാങ്ങാൻ വന്നവരുമാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി മുൻസിപ്പൽ അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് എല്ലാവരെയും രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്തു.
















