തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അനധികൃത മരംമുറിക്ക് കാരണമായ വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ രാജന്. റവന്യൂ വകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യുകയാണുണ്ടായത്. എല്ലാ വകുപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. സമഗ്രമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൊള്ളയടിക്ക് കൂട്ടുനിന്നവരെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ ദുരുപയോഗം ഉത്തരവിന്റെ കുഴപ്പമല്ല. ഉത്തരവിന്റെ പേരില്‍ റവന്യൂ വകുപ്പ് മത്രമായി മുള്‍മുനയിലാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊള്ളയടിക്ക് കൂട്ടുനിന്നവരെയെല്ലാം പുറത്തുകൊണ്ടുവരും. കർഷകരും രാഷ്ട്രീയ കക്ഷികളും നിരന്തരം ആവശ്യപ്പെട്ട കാര്യമാണ് ഉത്തരവായിറക്കിയത്. എന്നാൽ, അതിന്റെ മറവിൽ ചിലർ അനധികൃതമായി പ്രവർത്തിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല.
സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ല. ഉത്തരവ് പുതുക്കി ഇറക്കുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കര്‍ഷകരുടേയും മേഖലയിലെ ജനങ്ങളുടെയും ആവശ്യം പരിഗണിച്ചായിരിക്കും തുടര്‍ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.