സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്.
മൂന്നു ജില്ലകളിലും മതസ്ഥാപനങ്ങള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ അടക്കം മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. നാളെ ഇടുക്കിയിലും പാലക്കാടും റെഡ് അലര്‍ട്ടാണ്. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും.















