പൊതുപരിപാടിയിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച ബ്രസീൽ പ്രസിഡന്‍റ് ജെയിർ ബോൽസനാരോക്ക് 100 ഡോളർ പിഴ. സാവോ പോളയിൽ നടന്ന മോട്ടോർസൈക്കിൾ റാലിയിലാണ് പ്രസിഡന്റ് മാസ്‌ക് ധരിക്കാതിരുന്നത്. മാസ്‌ക് ധരിക്കുന്നതിന് പകരം ഓപ്പൺ ഹെൽമറ്റ് ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്.പ്രോട്ടോക്കോൾ ലംഘിച്ച് ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തുടനീളം ഇത്തരത്തിൽ റാലികൾ നടത്തുകയാണ് ജെയിർ ബോൾസനാരോ. പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളിയും സാവോ പോളോ ഗവർണറുമായ ജോവ ഡോറിയയുടെ പ്രോട്ടോക്കോൾ ലംഘന മുന്നറിയിപ്പിനെ എതിർത്തായിരുന്നു സൈക്കിൾ റാലി നടത്തിയത്.കോവിഡ് വ്യാപനം തുടങ്ങിയ ഘട്ടം മുതല്‍ കൊവിഡ് നിയന്ത്രണങ്ങളും മാസ്‌കും ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ച ഭരണാധികാരിയാണ് ബോല്‍സനാരോ.
















