കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പടെ 26 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ.യാത്ര നിരോധനമുള്ള രാജ്യങ്ങളെ പാകിസ്താൻ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.ഇന്ത്യയെ കൂടാതെ ഇറാൻ, ബംഗ്ലാദേശ് , ഭൂട്ടാൻ, ഇന്തോനേഷ്യ, ഇറാഖ്, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പീൻസ്, അർജൻറീന, ബ്രസീൽ, മെക്സികോ, ദക്ഷിണാഫ്രിക്ക, ടുണിഷ്യ, ബൊളീവിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വേഡോർ, നാംബിയ, പാരാഗ്വേ, പെറു, ട്രിനിനാഡ് ആൻഡ് ടുബാഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.സി കാറ്റഗറിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പൗരൻമാർ രാജ്യത്ത് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.