സംസ്ഥാനത്ത് ജൂൺ 16 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലവസ്ഥ വകുപ്പ്.പാലക്കാട്, വയനാട് ഒഴികെ 12 ജില്ലകളിൽ ഞായറാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.15ന് ഇടുക്കി, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും 16ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. ഇതേതുടർന്ന് ബുധനാഴ്ച വരെ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു.

















