ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തി മൂന്ന് ലക്ഷം കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്.
അമേരിക്കയിൽ മൂന്ന് കോടി നാൽപത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയർന്നു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാണ്.രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതേസമയം 1,21,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയി.
















