യൂറോ കപ്പില്‍ ഡെന്മാര്ക്ക് ഫിന്‍ലാന്‍ഡ് മല്‍സരം ഉപേക്ഷിച്ചു. മല്‍സരത്തിനിടെ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്സണ് കുഴഞ്ഞുവീണതോടെയാണ് മല്‍സരം നിർത്തിവയ്ക്കുകയായിരുന്നു.
മൽസരം 40 മിനിറ്റ് പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. എറിക്സണ് മൈതാനത്ത് പ്രാഥമിക ചികില്‍സ നല്കി. 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. തുടര്‍ന്ന് എറിക്സണെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.
എറിക്സണ് അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
The UEFA EURO 2020 match in Copenhagen has been suspended due to a medical emergency.
— UEFA EURO 2020 (@EURO2020) June 12, 2021