നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ദുബായിലെ ബുർജ്ജ് ഖലീഫ. രണ്ടാം സ്ഥാനത്ത് ഉള്ളതാണ് ഷാങ്ഹായ് ടൗറും. ഈ കെട്ടിടങ്ങൾക്ക് മുകളിൽ നിന്നും നോക്കിയാൽ പരിസരപ്രദേശമാകെ കാണാം എന്നതാണ് പ്രത്യേകത.
നിലവിൽ ഏറ്റവും ഉയർച്ചയിൽ കാഴ്ച്ച ഗാലറി ഉള്ളത് ഷാങ്ഹായ് ടൗറിലാണ്. എന്നാൽ ഇതിനെയും മറികടക്കുന്ന പുതിയ കെട്ടിടം വരുകയാണ് റഷ്യയിൽ. സെന്റ് പീറ്റേഴ്സ്ബെർഗിലാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം നിർമിക്കുക.
2306 അടി ഉയരമുള്ള ഈ കെട്ടിടത്തിന്റെ പേര് ലക്ത സെന്റര്‍ II എന്നാണ്. കെറ്റിൽ കളക്ടീവ് എന്ന സ്കോട്ടീഷ് കമ്പനിയാണ് ഇതിന്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. 2722 അടി ഉയരമുള്ള ദുബായിലെ ബുർജ്ജ് ഖലീഫയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് .
രണ്ടാം സ്ഥാനത്താണ് ഷാങ്ഹായ് ടൗർ. ഇവ രണ്ടിനെയും ലക്ത സെന്റര്‍ II മറികടക്കും. സെന്റ് പീറ്റേഴ്സ്ബർഗിൽ നിലവിൽ ലക്ത സെന്റര്‍ എന്നൊരു 1517 അടിയുള്ള ഒരു കെട്ടിടമുണ്ട്. ഇതിന്റെ രണ്ടാം ഭാഗമായിട്ടാണ് പുതിയത് നിര്‍മിക്കുന്നത്.