ആവശ്യമായ ചേരുവകള്‍
1. ചിക്കന്‍ ചെറു കഷണങ്ങളാക്കിയത് – ഒരു കിലോ
2. മുളകുപൊടി- രണ്ട് ടീസ്പൂണ്‍
ചിക്കന്‍ മസാല- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മൈദ- മൂന്ന് ടീസ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
3. എണ്ണ- ആവശ്യത്തിന്
4. കറിവേപ്പില- മൂന്നു തണ്ട്
തയാറാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നു പോവുന്നതുവരെ മാറ്റിവെക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി അല്‍പസമയം മാറ്റിവെക്കുക.
ശേഷം ഒരു മണിക്കൂര്‍ ആവികയറ്റി വേവിക്കുക. ചൂടാറിയതിനു ശേഷം എണ്ണയില്‍ വറുത്തുകോരാം. ഈ എണ്ണയില്‍ തന്നെ കറിവേപ്പിലയും വറുത്ത് ചിക്കനില്‍ ചേര്‍ക്കാം.