ആവശ്യമായ ചേരുവകള്‍
ചിക്കന്‍- ഒരു കിലോ
തേങ്ങ ചിരവിയത്- രണ്ട് കപ്പ്
തക്കാളി- രണ്ടെണ്ണം
പച്ചമുളക്- മൂന്ന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
ചെറിയുള്ളി- നാല്
മുളകുപൊടി- മൂന്ന് ടേബ്ള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
മല്ലിപ്പൊടി- മൂന്ന് ടേബ്ള്‍ സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി മാറ്റിവെക്കുക. ചിരകിയ തേങ്ങ മിക്സിയില്‍ ചെറുതായി അടിച്ചശേഷം എണ്ണ ചൂടാക്കി ചെറിയുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് വറുക്കുക. ചൂടാറുമ്പോള്‍ മിക്സിയിലിട്ട് അടിച്ചെടുക്കുക.
പാത്രത്തില്‍ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, തക്കാളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചിക്കന്‍ ചെറുതീയില്‍ വേവിക്കുക. വെന്തതിനുശേഷം അരച്ചുവെച്ച തേങ്ങ ചേര്‍ത്ത് തിളപ്പിച്ച് ചൂടോടെ വിളമ്പാം.