കൊച്ചി: രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുടെയും വർധനയുണ്ടായി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.14 രൂപയും ഡീസൽ വില 90.55 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോൾ വില 96.74 ആയി. ഡീസൽ വില 92.04 ആയി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്ത് ഇന്ധന വില വീണ്ടും ഉയർന്ന തുടങ്ങിയത്.