തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കനത്ത മഴ പരിഗണിച്ച് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
. നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം ശ്രീലങ്ക,മാലിദ്വീപ് എന്നിവിടങ്ങളിൽ എത്തിയിട്ട് ഏതാനും ദിവസങ്ങളായി. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.