തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന് പ്രമേയം കേരള നിയമസഭാ ഐക്യകണ്ടേന പാസ്സാക്കി. വാക്‌സിൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പ്രതിഷേധാര്ഹമെന്നും പ്രമേയത്തിൽ പറയുന്നു. ചട്ടം 118 അനുസരിച്ച് വീണ ജോർജ്ജാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.
പൊതുമേഖലാ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസെൻസ് വ്യവ്യസ്ഥ ഉൾപ്പെടുത്തി വാക്‌സിൻ നിര്മിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയിൽ അടിയന്തര പ്രമേയത്തെ ചൊല്ലി ഏറ്റുമുട്ടൽ നടന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചില്ല. പിന്നീട് ആരോഗ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയായിരുന്നു.