കൊച്ചി: ലക്ഷദ്വീപിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരിട്ട ആറ് അംഗ കമ്മിറ്റിയാണ് വൈകുനേരം ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമ വിദഗ്ധരും യോഗത്തിൽ പങ്കെടുക്കും.
ലക്ഷദ്വീപിലെ ജനതാത്‌പര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വിശ്വാസത്തിൽ എടുക്കാണോ എന്ന കാര്യവും ചർച്ച ചെയ്യും. അഡ്മിനിസ്ട്രേറ്റർക്ക് എതിരായ നിയമപോരാട്ടങ്ങൾ എങ്ങനെ വേണമെന്നത് കോർകമ്മിറ്റിയിൽ ധാരണയാകും.