തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്.കോവിഡ് രണ്ടാം തരംഗം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് . എം.കെ മുനീർ എംഎൽഎയാണ് നോട്ടീസ് നൽകിയത്. അനിയന്ത്രിതമായി രീതിയിൽ രോഗവ്യാപനം ഉയരുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിലവിൽ വരുന്നത് ശരിയായ കോവിഡ് നിരക്ക് അല്ല. സർക്കാർ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുകയാണ്.
മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിൻ ക്ഷാമം ഗുരുതര സാഹചര്യത്തിലേക്ക് മാറുകയാണെന്നും പ്രതിപക്ഷം ചൂണ്ടികാണിച്ചു. കടൽക്ഷോഭവുമായി ബന്ധപ്പെട്ട് വിഷയത്തിൽ പ്രതിപക്ഷം ഇന്നലെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. പി.സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി പോയിരുന്നു.