കവരത്തി: ലക്ഷദ്വീപിൽ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം ചേരും. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായിട്ടാണ് ഫോറം ചേരുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ചർച്ച നടത്തിയിരുന്നു.
ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഭരണപരിഷ്കാരങ്ങൾ കൊണ്ടുവന്ന അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് അദ്ദേഹം ചർച്ചയിൽ ആവശ്യപ്പെട്ടു. ദ്വീപിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയെന്നും വിവരം.
എന്നാൽ കരട് വിജ്ഞാപനം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. ഇന്നലെ ദ്വീപിലെ ബിജെപി നേതൃത്വം കേന്ദ്ര ബിജെപി നേതൃത്വുമായി നടത്തിയ കൂടിക്കാഴ്ചയിൽ തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു.