ലഖ്നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് പിടിയിലായത്. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ഇവര്‍ മൃതദേഹം പാലത്തില്‍നിന്ന് രപ്തി നദിയിലേക്ക് എറിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. കോവിഡ് ബാധിച്ച് മരിച്ച സിദ്ധാര്‍ത്ഥനഗര്‍ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദം ഉയര്‍ന്നിരുന്നു.
അതേസമയം, മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ആ വഴി കാറില്‍ സഞ്ചരിച്ച ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മെയ് 25-നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 28-ന് ഇയാള്‍ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് സംസ്കരിക്കാനായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ഇവര്‍ മൃതദേഹം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും നേരത്തെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചിരുന്നു.
In UP’s Balrampur district, video of body of man being thrown in the river from a bridge has surfaced. The body was of a man who succumbed to Covid on May 28. pic.twitter.com/DEAAbQzHsL
— Piyush Rai (@Benarasiyaa) May 30, 2021