വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മിഷന്‍ സി’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ക്യാപ്റ്റന്‍ അഭിനവായി കൈലാഷ് എത്തുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്.
മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജിശര്‍മ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം, ചിത്രത്തിനായി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ ചെറുകടവാണ്. പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
















