ബോളിവുഡ് നിര്‍മാതാവ് റയാന്‍ സ്റ്റീഫന്‍ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ബോളിവുഡ് നിര്‍മാതാവ് റയാന്‍ സ്റ്റീഫന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ ഗോവയിലായിരുന്നു അന്ത്യം. ഇന്ദു കി ജവാനി’, ‘ദേവി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് അദ്ദേഹം. സംവിധായകന്‍ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിലും റയാന്‍ സ്റ്റീഫന്‍ ഭാഗമായിട്ടുണ്ട്. റയാന്‍ സ്റ്റീഫന്റെ വിയോഗത്തില്‍ ബോളിവുഡിലെ നിരവധി താരങ്ങളാണ് അനുശോചനം അറിയിച്ചത്. റയാന്റെ സുഹൃത്തുക്കളും കുടുംബവും ഗോവയിലുണ്ടെന്നും സംസ്‌കാരത്തിനുള്ള ഒരുക്കം നടത്തുകയാണെന്നും ‘ഇന്ദു കി ജവാനി’ സംവിധാനം ചെയ്ത അഭിര്‍ സെന്‍ഗുപ്ത അറിയിച്ചു.
















