ക്വലാ ലംപൂർ: മലേഷ്യയിൽ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ജൂൺ 1 മുതൽ 13 വരെയാണ് ലോക്ക് ഡൗൺ. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മലേഷ്യൻ പ്രധാനമന്ത്രി മുഹിയിദിന് യാസിന്റെ ഓഫീസാണ് ഈ കാര്യം അറിയിച്ചത്. ദിനംപ്രതി രോഗബാധിതരുടെ എണ്ണം 8000 കടക്കുകയാണ്.
ഇതിൽ ജനതിക മാറ്റം വന്ന കോവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുകയാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 70,000 ആയി. ജൂൺ 1 മുതൽ 13 വരെ നടത്തുന്ന ലോക്ക് ഡൗൺ രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടം മാത്രമാണ്. രണ്ടാം ഘട്ടത്തിൽ നാല് ആഴ്ചയിലേക്ക് ലോക്ക് ഡൗൺ നീട്ടും.
















