ആവശ്യമായ ചേരുവകൾ
ബോണ്‍ലെസ് ചിക്കന്‍ -200 ഗ്രാം
സവാള -ഒന്ന് (ചെറുത്)
ചെറുതാക്കി നുറുക്കിയ ഇഞ്ചി,
വെളുത്തുള്ളി, പച്ചമുളക്, മല്ലിയില-ഒരു കറിവേപ്പില -ഒരു ഇല
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
മുളക്പൊടി -ഒരു ടീസ്പൂണ്‍
ഗരംമസാല -ഒരുനുള്ള്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -വറുക്കുന്നതിന്
മൈദ -ഒരു ടീസ്പൂണ്‍
ബ്രെഡ് ക്രംസ് -അര കപ്പ്
തയാറാക്കുന്ന വിധം
ചെറുതാക്കി നുറുക്കി വെച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത്, വെള്ളം ചേര്‍ക്കാതെ വേവിച്ചെടുത്ത് മിന്‍സ് ചെയ്ത് മാറ്റിവെക്കുക. ഇതിലേട്ട് രണ്ടു മുതല്‍ എട്ടു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കുഴച്ച് ബോള്‍ പോലെ ഉരുട്ടി മാറ്റിവെക്കുക.
മൈദയില്‍ അല്‍പം വെള്ളം ചേര്‍ത്ത് ലൂസാക്കുക. ഇതില്‍ ചിക്കന്‍ ബോളുകള്‍ ഓരോന്നായി മുക്കിയ ശേഷം ബ്രഡ് ക്രംസില്‍ മുക്കി എണ്ണയില്‍ വറുത്ത് കോരുക. തക്കാളി സോസ് ചേര്‍ത്ത് കഴിക്കാവുന്നതാണ്.