മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം ‘മേജറിന്റെ റിലീസ് തീയതി മാറ്റിവെച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ജൂലായ് രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
മുമ്പാരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എല്ലാവരും കടന്നുപോകുന്നതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു. അതേസമയം, ചിത്രത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത് യുവതാരമായ അദിവി ശേഷ് ആണ്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ സിനിമ മലയാളത്തിലും റിലീസ് ചെയ്യും. ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
#ReleaseDay of #MajorTheFilm will be my PROUDEST moment.
So Let’s celebrate when times get better. Safer.Maamulga undadhu. I Promise #JaiHind @saieemmanjrekar @sobhitaD @SonyPicsIndia @GMBents @urstrulyMahesh @AplusSMovies @SashiTikka @MajorTheFilm#MajorSandeepUnnikrishnan pic.twitter.com/888UYLTZD3
— Adivi Sesh (@AdiviSesh) May 26, 2021
















