തിരുവനന്തപുരം: മന്ത്രിമാരില്ലാത്ത വയനാട്, കാസര്‍കോട് ജില്ലകളില്‍ ചുമതലകള്‍ തീരുമാനിച്ചു. വയനാട് ജില്ലയില്‍ പിഎ മുഹമ്മദ് റിയാസിനും, കാസര്‍ഗോട് ജില്ലയില്‍ അഹമ്മദ് ദേവര്‍കോവിലിനുമാണ് ചുമതല നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ മേയ് 20 നാണ് വീണ്ടും അധികാരമേറ്റത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ എ.കെ ശശീന്ദ്രനും, കെ. കൃഷ്ണന്‍കുട്ടിയും മാത്രമാണ് വീണ്ടും മന്ത്രിസ്ഥാനത്തെത്തിയത്. അതേസമയം, നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വെള്ളിയാഴ്ചയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

















