തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി പി രാജൻ ദേവിനെ റിമാൻഡ് ചെയ്തു. കാക്കനാട് ഫ്ളാറ്റിലെ തെളിവെടുപ്പിന് ശേഷം ഉണ്ണിയെ നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് എത്തിച്ചിരുന്നു. ശേഷം വീഡിയോ കോൺഫെർസ് വഴി ഉണ്ണിയെ കോടതിയിൽ ഹാജരാക്കി.
ഉണ്ണിയെ 14 ദിവസത്തേക്ക് നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. എന്നാൽ ഭാര്യ പ്രിയങ്ക തന്റെ അമ്മയെ ശാരീരികമായി ഉപദ്രവികുമായിരുന്നുവെന്നും അതിനാലാണ് പ്രിയങ്കയെ തല്ലിയതെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി സ്ഥിരം തല്ലുമായിരുന്നുവെന്നും അതിനാലാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും പ്രിയങ്കയുടെ കുടുംബം ആരോപിച്ചു. ഉണ്ണിയുടെ ‘അമ്മ ശാന്തമ്മയെയും അറസ്റ്റ് ചെയ്യും. വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
















