ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി രംഗത്തെത്തുന്നത്. എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പമെന്ന് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നേരത്തെ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കരണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്ക ളോട് സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘നിയമങ്ങളും പരിഷ്‌കരണങ്ങളും ഒരു പ്രദേശത്തിന് വേണ്ടി മാത്രമല്ല അവിടുത്തെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. രാഷ്ട്രീയമോ ഭൂമിശാസ്ത്രമോ ആയ അതിര്‍ത്തികളല്ല ഒരു രാജ്യത്തെയോ, സംസ്ഥാനത്തെയോ, കേന്ദ്ര ഭരണ പ്രദേശത്തയോ ഉണ്ടാക്കുന്നത്. അത് അവിടെ ജീവിക്കുന്ന ജനങ്ങളാണ്.സമാധാനപരമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങിനെ പുരോഗമനത്തിന്റെ സ്വീകാര്യമായ മാര്‍ഗമായി മാറും. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSunnyWayn%2Fposts%2F335907471225858&show_text=true&width=500
















