മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ 1757 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇക്കാലയളവില്‍ 26 പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം കോവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യത്ത് ഇതുവരെ 2,10,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണസംഖ്യ 2265 ആയി ഉയര്‍ന്നു. മൂന്ന് ദിവസത്തിനിടെ 1977 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെഎണ്ണം 1,94,950 ആയി.24 മണിക്കൂറിനിടെ ആകെ 77 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 673 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 238 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
















