കോൺഗ്രസിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ പ്രതിപക്ഷ നേതാവെന്ന ദൗത്യം ഏറ്റെടുക്കുകയാണ് വി.ഡി. സതീശന്‍. പ്രതിപക്ഷ നേതാവാരെന്ന നാളുകളായുള്ള ചർച്ചകൾക്കൊടുവിലാണ് വി ഡി സതീശന്റെ പേര് ഉയർന്നു വന്നത്. ജനങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതു പോലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടു വരാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് വി ഡി സതീശൻ പ്രതിപക്ഷ നേതാവായതോടെ വീണ്ടും ഉദിക്കുന്നത്.
സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തിയത് വി ഡി യുടെ ആഴത്തിലുളള അറിവും ആവശ്യത്തിനുള്ള വാക്കുകളുമാണ്. കൊച്ചി നെട്ടൂര്‍ സ്വദേശിയാണ് വി ഡി സതീശൻ. നിയമത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. 1996-ല്‍ വടക്കന്‍ പറവൂരില്‍ പരാജയപെട്ടു കൊണ്ടായിരുന്നു വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് ജീവിതത്തിന്‍റെ ആരംഭം. എന്നാൽ 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്‍റെയും ഐക്യ മുന്നണിയുടെയും മുഖമായി വി ഡി സതീശൻ മാറി.
തുടർച്ചയായി അഞ്ചാം തവണയാണ് പറവൂരിൽ നിന്നും സതീശൻ ജയിക്കുന്നത്.21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ വിജയം.നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വന്തം പാർട്ടിയിലെ തെറ്റുകൾക്കെതിരെ ശബ്‌ദിക്കാതിരിക്കാൻ സതീശന് കഴിയില്ല. ഹരിത രാഷ്ട്രീയവും സമുദായ സംഘടനകളോടു പാർട്ടിയുടെ അമിത വിധേയത്വവും വീ ഡി സതീശനെ ചൊടിപ്പിച്ചിട്ടുണ്ട്. വി ഡി യുടെ ഇത്തരം നിലപാടുകൾ തന്നെയാണ്കോൺഗ്രസിന് പുറത്തും അദ്ദേഹത്തിന് ആരാധകരെ സൃഷ്ഠിച്ചത്. ഈ നിലപടുകൾ തന്നെയാണ് പ്രതിപക്ഷ നേതാവിനു വേണ്ട ഗുണങ്ങളായി കോണ്‍ഗ്രസുകാർ കണ്ടതും.
ഭരണത്തുടർച്ചയുമായി രാഷ്ട്രീയ വിജയത്തിന്‍റെ ഉന്നതിയിൽ നിൽക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ അതൃപ്തരെ കൂടി പ്രതിരോധിക്കണം എന്ന മറ്റൊരു വെല്ലുവിളിയും സതീശനു മുന്നിലുണ്ട്.