ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി ആഘോഷിച്ചു. ദിവസങ്ങളോളം നീണ്ട ഭീകരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് ഗാസ തെരുവുകളിൽ കൂട്ടം കൂടിയാണ് അവർ ആഘോഷിച്ചത്. പതാക ഉയർത്തിയും വി ചിഹ്നം കാണിച്ചുമായിരുന്നു ആഘോഷം. ഇരു വിഭാഗങ്ങളും അംഗീകരിച്ചതിനെ തുടർന്നാന് ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. 200ലധികം ആളുകളാണ് വെടിവെയ്പ്പിൽ മരിച്ചത്.
വെടിനിർത്തലിനു ശേഷം ഇത് തങ്ങളുടെ വിജയമാണെന്ന് ഹമാസ് അവകാശപ്പെട്ടു. ഇസ്രായേൽ വ്യോമാക്രമണം മൂലം തകർന്ന വീടുകൾ പുനർനിരിച്ചുനൽകുമെന്നും ഗാസ പറഞ്ഞു.
ഈജിപ്താണ് വെടിനിർത്തലിനു മുൻകൈ എടുത്തത്. 4300ലധികം റോക്കറ്റുകൾ ഹമാസും മറ്റ് സംഘടനകളും പ്രയോഗിച്ചു എന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.