തിരുവനന്തപുരം: ലോക്ക്ഡൗണിൽ ചില മേഖകൾക്ക് കൂടി ഇളവ് നൽകി സംസ്ഥാന സർക്കാർ. ടെക്സ്റ്റൈൽസ്, ജ്വല്ലറി എന്നിവയ്ക്കാണ് പുതിയ ഇളവുകൾ.
ഓൺലൈൻ/ ഹോം ഡെലിവറികൾ നടത്തുന്നതിനായി നിശ്ചിത ജീവനക്കാരെ വെച്ച് പ്രവർത്തിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വിവാഹ പർച്ചേസിംഗിനായി തുണിക്കടകളിലും, സ്വർണക്കടകളിലും എത്തുന്നവർക്ക് ഒരു മണിക്കൂർ കടയിൽ ചിലവഴിക്കാം.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൈനാപ്പിൾ ശേഖരിക്കുന്നതിനും ബന്ധപ്പെട്ട ജോലിക്കും അനുമതി നൽകി. മൊബൈൽ ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനും അനുമതി നൽകി. ടാക്‌സ് കൻസൽട്ടന്റുകൾക്കും ജിഎസ്ടി പ്രാക്ടീഷണർമാർക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതിനും അനുമതിയുണ്ട്.
















