തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുശേഷം സത്യപ്രതിജ്ഞ ചെയ്ത് കെ രാജന്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണറുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐ നേതാവാണ് കെ രാജന്‍. തുടര്‍ന്ന് 19 മന്ത്രിമാരും ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് കേരളത്തില്‍ തുടര്‍ഭരണം ലഭിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരും.