ചണ്ഡിഗഡ്: ഇന്ത്യന്‍ കായിക ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.
വീട്ടിലെ സഹായികള്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് മില്‍ഖാ സിംഗും കുടുംബവും പരിശോധന നടത്തിയത്. മറ്റെല്ലാവര്‍ക്കും നെഗറ്റീവാണെന്നും തനിക്ക് പോസിറ്റീവാണെന്നും മില്‍ഖാ സിംഗ് വ്യക്തമാക്കി. മൂന്ന് നാല് ദിവസങ്ങള്‍ക്കകം രോഗമുക്തനാകുമെന്ന് ഡോക്ടര്‍ പറഞ്ഞതായും മില്‍ഖാ സിംഗ് കൂട്ടിച്ചേര്‍ത്തു. 91 കാരനായ മില്‍ഖാ സിംഗ് അഞ്ച് തവണയാണ് ഏഷ്യന്‍ ഗെയിസില്‍ സ്വര്‍ണമെഡല്‍ നേടിയത്. 1960ലെ ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ 0.01 സെക്കന്റിന്റെ വ്യത്യാസത്തിലാണ് നാലാമതായത്. അദ്ദേഹത്തിന്റെ മകന്‍ ജീവ് മില്‍ഖാ സിംഗ് പ്രശസ്ത ഗോള്‍ഫ് താരമാണ്.