തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന പിണറായി വിജയന് ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫോണിൽ വിളിച്ചാണ് ആശംസ അറിയിച്ചത്.
സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാതെ ഓൺലൈനിൽ ചടങ്ങ് കാണുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തിലാണ് ചടങ്ങിൽ ഓൺലൈൻ ആയി പങ്കെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. സഹകരിക്കേണ്ട സാഹചര്യങ്ങളിൽ പൂർണ്ണമനസ്സോടെ സഹകരിച്ചും തിരുത്താനുള്ള ഉള്ളത് തിരുത്തിയും ക്രിയാത്‌മക പ്രതിപക്ഷമായി തങ്ങൾ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.