തിരുവനന്തപുരം: തുടർ ഭരണം നേടി ചരിത്ര വിജയം കുറിച്ച് രണ്ടാം പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും. വൈകിട്ട് 3.30 നു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കും.
21 അംഗ പുതിയ ടീമിന് ഒപ്പമാണ് പിണറായി അധികാരത്തിലേറുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണം. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും സി പി എമ്മിലെയും സി പി ഐയിലെയും മന്ത്രിമാർ വ്യാഴാഴ്ച രാവിലെ വാളയാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയ ചുടുകാട്ടിലും പുഷ്പ്പാർച്ചന നടത്തും.















