തിരുവനന്തപുരം: കോവിഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഉടന്‍ വാക്സിന്‍ നല്കാന് തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
കെഎസ്ആര്‍ടിസിയിലെ 18-44 വയസിന് ഇടയിലുള്ള അര്‍ഹരായ എല്ലാ ജീവനക്കാര്‍ക്കും ഉടന്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.
യൂനിറ്റ് അടിസ്ഥാനത്തിലാണ് വാക്സിന്‍ നല്‍കുക. യൂനിറ്റുകളിലും ചീഫ് ഓഫിസുകളിലും നോഡല്‍ അസിസ്റ്റന്റിനെ ഇതിന് ചുമതലപ്പെടുത്തും. കോവിഡ് പോസിറ്റിവ് ആയവര്‍ നെഗറ്റിവ് ആയി ആറാഴ്ചക്ക് ശേഷമേ വാക്സിന്‍ നല്‍കൂ.
വ്യാഴാഴ്ച രജിസ്‌ട്രേഷന്‍ നടപടി ആരംഭിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണനാക്രമത്തിലാകും വാക്സിന്‍ ലഭ്യമാക്കുക.
















