കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബുദ്ധദേബ് വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ് എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ മീര ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ആശുപത്രിയിലേക്ക് മാറുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്ന് അറിയിച്ചതിനാല്‍ ബുദ്ധേദബിനായി വീട്ടില്‍ ആശുപത്രി സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.















