തിരുവനന്തപുരം: പിണറായി രണ്ടാം മന്ത്രിസഭയിലെ നിയുക്ത മന്ത്രിയായ വി അബ്ദു റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. രക്തസമ്മര്‍ദ്ദത്തില്‍ വര്‍ദ്ധനവുള്ളതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അബ്‌ദുറഹ്‌മാന്‍. നാളെ ആശുപത്രി വിടുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടിയേറ്റംഗം ഇ.ജയന്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
പിണറായി മന്ത്രിസഭയില്‍ മലപ്പുറത്ത് നിന്നുളള പ്രതിനിധിയാണ് വി അബ്ദുറഹ്മാന്‍. 54 വര്‍ഷം തുടര്‍ച്ചയായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലമാണ് 2016ല്‍ വി അബ്ദുറഹ്മാന്‍ പിടിച്ചെടുത്തത്.
















